കേരള വിപണിയിൽ അതിവേഗം കുറിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ടെലികോം സേവന ദാതാക്കളായ എയർടെൽ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇക്കുറി 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കിയാണ് എയർടെൽ മുന്നേറ്റം തുടരുന്നത്. നിലവിൽ, 17 ലക്ഷം വരിക്കാരാണ് എയർടെലിന് കേരളത്തിലുള്ളത്. കഴിഞ്ഞ വർഷമാണ് കേരളത്തിൽ എയർടെൽ 5ജി സേവനം ആരംഭിച്ചത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് 5ജി ആദ്യം തുടക്കമിട്ടത്. പിന്നീട് ഈ വർഷം മാർച്ച് ഓടുകൂടി 6 ജില്ലകളിലേക്കും 5ജി സേവനം എത്തിക്കുകയായിരുന്നു.
പ്രധാന നഗരങ്ങളിൽ ഇപ്പോൾ അൾട്രാ ഫാസ്റ്റ് എയർടെൽ 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാണ്. 20 മുതൽ 30 മടങ്ങ് വരെ, ഉയർന്ന വേഗതയ്ക്കൊപ്പം മികച്ച ശബ്ദ അനുഭവവും, സൂപ്പർഫാസ്റ്റ് കോൾ കണക്ഷനും ലഭ്യമാണ്. ഇതിന് പുറമേ, ഹൈ ഡെഫനിഷൻ വീഡിയോസ് സ്ട്രീമിംഗ്, ഗെയിമിംഗ്, മൾട്ടിപ്പിൾ ചാറ്റിംഗ് ഫോട്ടോകൾ എന്നിവ വളരെ വേഗത്തിൽ അപ്‌ലോഡ് ചെയ്യാൻ കഴിയും. ഊർജ്ജ ഉപയോഗം കുറയ്ക്കുന്ന സംവിധാനം ആയതിനാൽ എയർടെൽ 5ജി പ്ലസ് നെറ്റ്‌വർക്ക് പരിസ്ഥിതി സൗഹൃദമാണ്.
Post Your Comments