Latest NewsKerala

ഇടതുമുന്നണിക്ക് ആളിന് ക്ഷാമം,ഡൽഹിയിലെ സമ്പത്തിന്റെ കാബിനറ്റ് റാങ്ക്; നിയമനം പല രാഷ്ട്രീയ ലക്ഷ്യങ്ങളോടെ

തിരുവനന്തപുരം: സിപിഎം വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് ഡൽഹിയിലെ സമ്പത്തിന്റെ നിയമനം. വളരെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സമ്പത്തിനെ കാബിനറ്റ് റാങ്കോടെ നിയമിച്ചത്. നിലവിൽ ഇടതുമുന്നണിയെയും സർക്കാരിനെയും പ്രതിനിധീകരിക്കാൻ ഡൽഹിയിൽ വിരലിലെണ്ണാവുന്ന എം.പിമാരെ ഉള്ളു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്പത്തടക്കം 19 പേരും തോറ്റിരുന്നു. എ. സമ്പത്തിനെ കാബിനറ്റ് പദവിയിൽ ഡൽഹിയിൽ നിയമിക്കുന്നത് കേന്ദ്രത്തിൽ നിന്നുള്ള ധനസഹായങ്ങൾ സമയബന്ധിതമായി നേടിയെടുക്കാനെന്നു സംസ്ഥാന സർക്കാർ.

യുഡിഎഫിനു 19 എംപിമാരുണ്ട്. ബിജെപിക്കു കേന്ദ്രമന്ത്രി വി. മുരളീധരനടക്കം മൂന്നു രാജ്യസഭാംഗങ്ങളും. സിപിഎമ്മിനും രാജ്യസഭാംഗങ്ങളുണ്ടെങ്കിലും ഈ നിലയിൽ പ്രവർത്തിക്കാൻ കഴിയാവുന്നവരായി അവരെയാരെയും പാർട്ടിയോ സർക്കാരോ കാണുന്നില്ല.

മന്ത്രിസഭാംഗങ്ങളുടെ എണ്ണം കുറച്ചു മാതൃക കാട്ടിയെന്നു സർക്കാർ രൂപീകരണവേളയിൽ അവകാശപ്പെട്ടവരാണ് ഇപ്പോൾ കാബിനറ്റ് പദവികളുടെ കാര്യത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ കടത്തിവെട്ടിയിരിക്കുന്നത്. ജനവിധിയിൽ തോറ്റയൊരാൾക്കു തൊട്ടുപിന്നാലെ കാബിനറ്റ് പദവി നൽകുന്നതിനോട് ഇടതുമുന്നണിയിൽ തന്നെ ഭിന്നസ്വരങ്ങളുണ്ട്. റസിഡന്റ് കമ്മിഷണർ ഉണ്ടെങ്കിലും ഉദ്യോഗസ്ഥർക്കു പരിമിതിയുണ്ടെന്നും ആറ്റിങ്ങലിൽ നിന്നു 3 തവണ എംപിയായ സമ്പത്ത് ഡൽഹിയിലുണ്ടാകുന്നതു ഗുണം ചെയ്യുമെന്നുമാണു സർക്കാരിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button