തിരുവനന്തപുരം: എസ്എഫ്ഐ-എഐഎസ്എഫ് നേതാക്കള്‍ക്ക് താക്കീതുമായി സിപിഎമ്മും സിപിഐയും. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് സംഭവത്തിനു പിന്നാലെ നേതാക്കൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടലുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു താക്കീത്. ഇരു സംഘടനകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുകയുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി ഇ. ചന്ദ്രശേഖരന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.
Post Your Comments