Latest NewsIndia

അപവാദ പ്രചാരണം : അരവിന്ദ് കെജരിവാളിന് കോടതി സമന്‍സ്

ബി ജെ പി പ്രവര്‍ത്തകര്‍ രാജ്യത്തെ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

ന്യൂഡല്‍ഹി: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കോടതി സമന്‍സ്. ഓഗസ്റ്റ് 7 ന് മുന്‍പ് കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ബി ജെ പി പ്രവര്‍ത്തകര്‍ രാജ്യത്തെ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

ഈ വിവാദ പരാമര്‍ശത്തിനെതിരെ ബി ജെ പി പ്രവര്‍ത്തകനായ രാജേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലാണ് ഉത്തരവിട്ടത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153, 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെയും നിരവധി മാനനഷ്ടക്കേസുകൾ അരവിന്ദ് കെജ്‌രിവാളിന്റെ പേരിൽ ഉണ്ട്. ചില കേസുകളിൽ അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button