Latest NewsIndia

ത്രിപുരയിലെ സി.പി.എമ്മിന്റെ നില ഇങ്ങനെ; പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത്

അഗര്‍ത്തല: ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത ഭൂരിപക്ഷം. 95 ശതമാനം സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി തൂത്തുവാരിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സിപിഎം തകര്‍ന്നടിഞ്ഞ കാഴ്ചയ്ക്കാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. ജൂലായ് 27ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിഞ്ഞ ദിവസമാണ് നടന്നത്.

5 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. 85 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 833 ഗ്രാമപഞ്ചായത്തുകളിലേക്കും 82 പഞ്ചായത്ത് സമിതികളിലേക്കും 79 ജില്ലാ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

833 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 638 പഞ്ചായത്തുകളും ബിജെപി നേടി. കോണ്‍ഗ്രസ് 158 ലും സിപിഎം 22 സീറ്റുകളിലുമായി ഒതുങ്ങുകയും ചെയ്തു. ഐപിഎഫ്ടിക്ക് ആറ് സീറ്റുകളും സ്വതന്ത്രര്‍ ഒമ്പത് സീറ്റുകളും നേടി.

പഞ്ചായത്ത് സമിതികളില്‍ കോണ്‍ഗ്രസ് ആറ് സീറ്റ് നേടിയപ്പോള്‍ ബിജെപി 74 സീറ്റുകള്‍ നേടി. സിപിഎമ്മിന് ഒറ്റ സീറ്റ് മാത്രമേ ലഭിച്ചുള്ളു. 79 ജില്ലാ പഞ്ചായത്തുകളില്‍ ബിജെപി 77 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് രണ്ട് സീറ്റ് ലഭിച്ചപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റുപോലും നേടാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button