ഹൈദരാബാദ്: ബിജെപിയുടെ ആന്ധ്രാ മിഷന്‍ ടിഡിപിയുടെ അടിവേരിളക്കുന്നു. മുന്‍ എംഎല്‍എ ഉള്‍പ്പെടെ 6 ടിഡിപി നേതാക്കളാണ് ഒറ്റ ദിവസം കൊണ്ട് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ ടിഡിപി എംഎല്‍എയും എംപിയും ഉള്‍പ്പെടെയുള്ളവരാണ് ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ബിജെപിയില്‍ ചേര്‍ന്ന ഗംഗുല പ്രതാപ് റെഡ്ഡി മൂന്ന തവണ എംഎല്‍എയും ഒരു തവണ എംപിയുമായിരുന്നു. ടിഡിപി അംഗവും മുന്‍ ഇന്‍കം ടാക്‌സ് കമ്മീഷ്ണറുമായ കാഞ്ചര്‍ല ഹരിപ്രസാദ്, പസുപുലെട്ടി സുധാകര്‍, ഷെയ്ക് നിസാമുദ്ദീന്‍, എച്ച്എംഎ മസര്‍ ബെയ്ഗ്, ഡി വെങ്കയ്യ എന്നിവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ആന്ധ്രയില്‍ നിന്നും നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയത്.
നാല് രാജ്യസഭ എംപിമാര്‍ ആയിരുന്നു ആദ്യം ടിഡിപി വിട്ടത്. ടിഡിപി വക്താവ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ഇതിന് പിന്നാലെ പാര്‍ട്ടി വിട്ടിരുന്നു. കൂടുതല്‍ നേതാക്കള്‍ ഇനിയും ബിജെപിയില്‍ എത്തുമെന്നാണ് ടിഡിപി നേതാക്കള്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ടിഡിപിക്ക് ബദലായി ബിജെപി മാറുമെന്നാണ് നേതാക്കള്‍ അടക്കം പറയുന്നത്. ടിഡിപിക്ക് നിലനില്‍പ്പ് ഇല്ലാത്ത സാഹചര്യത്തില്‍ ബിജെപിയില്‍ ചേരുന്നതാണ് ഗുണകരമാകുകയെന്നാണ് പാര്‍ട്ടി വിട്ട നേതാക്കളുടെ പ്രതികരണം. പരമാവധി ടിഡിപി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ബിജെപിയും സജീവമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments