കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ നിയമിക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായത്തിന് വിലകൊടുക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.
ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് നേതൃത്വം നല്‍കുന്ന മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് ഉപദേശക സമിതിയിലെ മറ്റ് അംഗങ്ങള്‍. വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിക്ക് തുടരാന്‍ സാധിച്ചാല്‍ ടീമിന് അത് ഏറെ സന്തോഷമായിരിക്കുമെന്ന് കോലി പറഞ്ഞിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ആരുവേണമെന്ന് പറയാനുള്ള അവകാശം വിരാട് കോലിക്കുണ്ടെന്ന് സൗരവ് ഗാംഗുലിയും പറഞ്ഞിരുന്നു. എന്നാല്‍ കോലിയുടെ ഈ നിലപാടിനെതിരേ ഉപദേശക സമിതി അംഗം അന്‍ഷുമാന്‍ ഗെയ്ക്വാദ് രംഗത്തെത്തിയിരുന്നു. പരിശീലകനെ തിരഞ്ഞെടുക്കുമ്പോള്‍ നായകനായ കോലിയുടെ അഭിപ്രായം പരിഗണിക്കണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
Post Your Comments