ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണിൽ ഇന്ത്യയ്ക്ക് നിരാശ. ക്വാര്‍ട്ടർ കാണാതെ സൈന നെഹ്വാള്‍ പുറത്തായി. ജപ്പാന്റെ സയാക തകഹാഷി ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് സൈനയെ തോല്പിച്ചത്. ആദ്യ ഗെയിം സൈന സ്വന്തമാക്കിയെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും താരത്തിനു നഷ്ടമാവുകയായിരുന്നു. സ്‌കോര്‍: 21-16, 11-21, 14-21. പരിക്ക് മാറി കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സൈന ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡ് താരം ചെയ്‌വാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
ടൂര്‍ണമെന്റില്‍ നിന്ന് പി വി സിന്ധു പിന്മാറിയിരുന്നു. ഡബിള്‍സില്‍ ഇന്ത്യയുടെ സ്വാതിക്- ചിരാഗ് ജോഡി ക്വാര്‍ട്ടറിലേക്ക് കടന്നു
Post Your Comments