ന്യൂഡല്‍ഹി: മുത്തലാക്ക് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി. ഇതോടെ മുത്തലാക്ക് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു. മൂന്നുവട്ടം മൊഴി ചൊല്ലി മുത്തലാക്കിലൂടെ വിവാഹ ബന്ധം ഉപേക്ഷിക്കുന്ന ഭര്‍ത്താവിന് ഭാര്യയുടെ പരാതിയിൽ തടവുശിക്ഷ ലഭിക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമ ബില്‍(മുത്തലാക്ക് നിരോധന ബില്‍) കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കിയിരുന്നു.
2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം പ്രാബല്യത്തിലായത്.
Post Your Comments