KeralaLatest News

പ്രളയ സെസ്; നിയമലംഘനത്തിന് തോമസ് ഐസക് മാത്രമായിരിക്കും ഉത്തരവാദിയെന്ന് ടി.നസുറുദ്ദീന്‍

കോഴിക്കോട്: പ്രളയ സെസ് ഏര്‍പ്പെടുത്തുമ്പോള്‍ ഉണ്ടാവുന്ന കേന്ദ്ര ലീഗല്‍ മെട്രോളജി വകുപ്പിന്റെ നിയമലംഘനത്തിന്റെ ഉത്തരവാദിത്വം തോമസ് ഐസക് ഏറ്റെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസുറുദ്ദീന്‍. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൽപ്പന്നങ്ങളുടെ മേല്‍ അടിച്ചിരിക്കുന്ന വിലയില്‍ പത്ത് പൈസ വര്‍ധിപ്പിച്ച്‌ വില്‍ക്കാന്‍ പോലും വ്യാപാരികള്‍ക്ക് അധികാരമില്ല. ഈയൊരു സാഹചര്യത്തിലാണ് നിലവിലെ വിലയ്ക്ക് മുകളില്‍ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയ വില ഒട്ടിച്ച്‌ വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ വ്യാപാരികളെ നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാഹനങ്ങള്‍, ടി.വി, റഫ്രിജറേറ്റര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ ആയിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള തുണിത്തരങ്ങള്‍, കണ്ണട, ചെരുപ്പ്, നോട്ട്ബുക്ക്, ബാഗ്, മരുന്നുകള്‍, ശീതീകരിച്ച ഇറച്ചി, ഐസ്‌ക്രീം, ചോക്കലേറ്റ്, ജാം, കുപ്പിവെള്ളം, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മരുന്നുകള്‍, തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കാണ് പ്രളയസെസ് ബാധകമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button