കൊല്ലം: തുറമുഖത്ത് പ്രവേശിക്കാന്‍ ചുങ്കം ഏര്‍പ്പെടുത്തിയതിനെതിരേ കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. നേരത്തെ സന്ദര്‍ശകര്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയിരുന്ന ചുങ്കപ്പിരിവ് ഇപ്പോൾ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടർന്നാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
തുറമുഖത്ത് പ്രവേശിക്കാന്‍ ഒരു ലോറിക്ക് 80 രൂപയാണ് ഈടാക്കുന്നത്. മിനി ലോറിക്ക് 55 രൂപയും സൈക്കിളിന് 10 രൂപയും മോട്ടോര്‍സൈക്കിളിന് 15 രൂപയും കാല്‍നടയാത്രക്കാരില്‍നിന്ന് അഞ്ചുരൂപയുമാണ് ഈടാക്കുന്നത്. ഓരോ തവണ തുറമുഖത്ത് പ്രവേശിക്കുമ്പോഴും പണം നല്‍കണമെന്നാണ് ഉത്തരവ്. ഓരോതവണ തുറമുഖത്ത് പ്രവേശിക്കുമ്പോഴും പണം ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. വിഷയത്തില്‍ ഫിഷറീസ് മന്ത്രിയെ കണ്ട് പരാതി ബോധിപ്പിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
Post Your Comments