കോഴിക്കോട്: മുത്തലാഖ് വിഷയത്തിൽ പി.വി. അബ്ദുള്‍വഹാബ് എം.പിക്കെതിരെ പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ തുറന്ന പ്രതികരണം നടത്തി. മുത്തലാഖ് വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാൻ അബ്ദുള്‍വഹാബിന് സാധിച്ചില്ലെന്ന് തങ്ങൾ പറഞ്ഞു.
മുസ്ലീം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങളുടെ പരാമർശം വരും ദിവസങ്ങളിൽ വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കാനാണ് സാധ്യത. ഏല്‍പ്പിച്ച ദൗത്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവര്‍ മാറിനില്‍ക്കണമെന്നും അത്തരം ദൗത്യങ്ങള്‍ നിറവേറ്റാന്‍ ശേഷിയുള്ളവര്‍ ലീഗിനുണ്ടെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയീന്‍ അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
മുത്തലാഖ് ബില്ലിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെ പി.വി. അബ്ദുള്‍ വഹാബ് സഭയില്‍നിന്ന് ഏറെനേരം വിട്ടുനിന്നിരുന്നു. ഇതിനെതിരെ മുസ്ലീംലീഗിലും യൂത്ത് ലീഗിലും പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. രാജ്യസഭയില്‍ മുത്തലാഖ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ മുസ്ലീംലീഗിന്റെ ഏക എം.പി.യായ പി.വി. അബ്ദുള്‍വഹാബിന് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. പ്രസംഗിക്കാന്‍ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സഭയില്‍ ഇല്ലാതിരുന്നതാണ് അവസരം ലഭിക്കാതിരിക്കാന്‍ കാരണമായത്. തുടര്‍ന്ന് സഭയില്‍ ഏറെ വൈകിയെത്തിയ പി.വി. അബ്ദുള്‍ വഹാബ് സഭാ അധ്യക്ഷനെ സമീപിച്ചെങ്കിലും സംസാരിക്കാന്‍ അനുവദിച്ചില്ല.
Post Your Comments