ഇ-സിഗരറ്റ് പോലെയുള്ളവ പൂർണമായും നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിര്‍മാണം, വിതരണം, ഉപയോഗം എന്നിവയെല്ലാം നിയന്ത്രണത്തിൽപെടും. 36 ബ്രാന്‍ഡ് ഇ-സിഗരറ്റുകള്‍ ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുകയില നേരിട്ടുപയോഗിക്കാതെ രാസപദാര്‍ഥങ്ങളാണ് ഇതിലുപയോഗിക്കുന്നത്. ഇതോടെയാണ് ഇവ സുരക്ഷിതമല്ല എന്ന കാരണത്താൽ നിരോധിക്കാനൊരുങ്ങുന്നത്. ഇറക്കുമതിയും നിരോധിക്കും.നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷയും ഏർപ്പെടുത്തും.
Post Your Comments