Latest NewsNewsIndia

ഇ-സിഗരറ്റുകളുടെ നിരോധനം : ഓർഡിനൻസ് പുറത്തിറക്കി

ന്യൂ ഡൽഹി : രാജ്യത്ത് ഇ-സിഗരറ്റുകൾ നിരോധിച്ചതായി കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭാ യോഗം അറിയിച്ചതിനു പിന്നാലെ, ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. സ്കൂൾ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കമുള്ളവർ വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം. ഇ-സിഗരറ്റുകളുടെ നിര്‍മ്മാണം, ഇറക്കുമതി/കയറ്റുമതി, വില്‍പന, ശേഖരണം, പരസ്യം തുടങ്ങിയവ​യെല്ലാം നിരോധിച്ചുവെന്ന്​​ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Also read : ഇ-സിഗരറ്റുകൾക്ക് നിരോധനം

ഇ-സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനൻസ് കൊണ്ടുവരാനും, ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്താനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇ-സിഗരറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button