Latest NewsIndia

ചന്ദ്രശേഖരറാവു നടത്തുന്ന മഹായാഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്ക് ക്ഷണം

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മഹായാഗം നടത്താനൊരുങ്ങുന്നു. ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് സമീപം നടത്തുന്ന മഹാസുദര്‍ശന യാഗത്തിന്റെ സമയവും മുഹൂര്‍ത്തവും വൈകാതെ പ്രഖ്യാപിക്കും.

100 ഏക്കറിലായിട്ടാണ് യാഗമണ്ഡപങ്ങള്‍ ഒരുക്കുന്നത്. ഇവിടെ 1048 യജ്ഞ മണ്ഡപങ്ങള്‍ പൂജകള്‍ നടത്താനായി തയ്യാറാക്കും. ആയിരത്തിലധികം വേദപണ്ഡിതരും 3000 സഹായികളും ഏകദിന യാഗത്തില്‍ പങ്കാളികളാകും.

ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ യാഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യാഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ
കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങി എല്ലാ വിശിഷ്ട വ്യക്തികളേയും ക്ഷണിക്കാനാണ് കെ.സി.ആറിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button