Latest NewsNewsIndia

സംസ്ഥാനങ്ങളോട് ഇന്ധന വില കുറയ്ക്കണമെന്ന് പറയാൻ ബിജെപിക്ക് എന്ത് അവകാശം: കേന്ദ്രത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി

ഇന്ധന വിലയില്‍ കേന്ദ്രം പറയുന്ന വിശദീകരണം കള്ളമാണ്

ഹൈദരാബാദ് : കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. സംസ്ഥാനങ്ങളോട് ഇന്ധന വില കുറയ്ക്കണമെന്ന് പറയാൻ ബിജെപിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും കെ ചന്ദ്രശേഖര റാവു ചോദിച്ചു. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുകയല്ല, കേന്ദ്രം പെട്രോളിയം ഉല്‍പന്നങ്ങളുടെ സെസ് നീക്കം ചെയ്യുകയാണ് വേണ്ടതെന്നും കെ ചന്ദ്രശേഖര റാവു പറഞ്ഞു. തെലങ്കാന ബിജെപി നേതാവ് ബന്ദി സഞ്ജയ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആരോപണത്തിനെതിരെയായിരുന്നു റാവുവിന്റെ പ്രതികരണം.

സംസ്ഥാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് നികുതി കുറയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും റാവു പറഞ്ഞു. എന്നാല്‍, പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ സെസ്സ് കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധന വിലയില്‍ കേന്ദ്രം പറയുന്ന വിശദീകരണം കള്ളമാണ്. 2014ല്‍ 105 യുഎസ് ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വിലയെങ്കില്‍ ഇപ്പോള്‍ 83 യുഎസ് ഡോളറാണ്. വിദേശ രാജ്യങ്ങളിലും ഇന്ധനവില കൂടിയെന്ന് കേന്ദ്രം ജനങ്ങളോട് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also  :  എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നന്ദകുമാര്‍ കളരിക്കല്‍

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും റാവു പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നെല്ല് സംസ്ഥാനത്ത് കെട്ടികിടക്കുകയാണ്. അത് എടുക്കില്ലെന്ന് കേന്ദ്രം പറയുമ്പോള്‍ അതെടുക്കുമെന്നാണ് സംസ്ഥാനത്തെ ബിജെപി പറയുന്നത്. ഇത്തരം അനാവശ്യങ്ങള്‍ പറയുന്നവരുടെ നാവ് പിഴുതെറിയുകയാണ് വേണ്ടതെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button