മുംബൈ: ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മാറ്റത്തെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്ത് വിരാട് കോലി. പുതിയ പരീക്ഷണം ടീമിന് എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന് കോലി പറഞ്ഞു.
ലോകകപ്പിന് ശേഷം വിശ്രമിക്കണമെന്ന് ഫിസിയോയോ ബിസിസിഐ നേതൃത്വമോ ആവശ്യപ്പെട്ടില്ലെന്നും കോലി പറഞ്ഞു.വിന്‍ഡീസിനെതിരായ ട്വന്‍റി20 പരമ്പരയിൽ യുവതാരങ്ങള്‍ക്ക് അവസരം നൽകണമെന്ന സെലക്ടര്‍മാരുടെ അഭിപ്രായം സ്വീകാര്യമായി തോന്നി.
10 വര്‍ഷത്തിലധികമായി ഒന്നിച്ചുകളിക്കുന്ന രോഹിത്തുമായി പ്രശ്‌നങ്ങളില്ല. രവി ശാസ്‌ത്രി പരിശീലകനായി തുടരണമെന്നാണ് താല്‍പര്യമെന്നും കോലി പറഞ്ഞു. പുതിയ പരിശീലകനെ കണ്ടെത്താന്‍ കപില്‍ ദേവ് സമിതി അഭിമുഖം നടത്താനിരിക്കെ രവി ശാസ്ത്രിയെ അടുത്തിരുത്തിയാണ് ഇന്ത്യന്‍ നായകന്‍ നിലപാട് തുറന്നുപറഞ്ഞത്.
Post Your Comments