ന്യൂഡൽഹി: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ നിന്ന് രാജി വെച്ച് രാജ്യസഭാ എം.പി സഞ്ജയ് സിങ്. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായാണ് രാജി. ബുധനാഴ്ച ബിജെപിയിൽ ചേരുമെന്ന് സഞ്ജയ് സിങ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
“ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു. കോണ്‍ഗ്രസിന് ഭാവിയെക്കുറിച്ച് ധാരണയില്ല. ഇപ്പോള്‍ രാജ്യം പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. രാജ്യം അദ്ദേഹത്തോടൊപ്പമാണെങ്കില്‍ ഞാനും അദ്ദേഹത്തോടൊപ്പമാണ്”. സഞ്ജയ് സിങ് പറഞ്ഞു.
കോണ്‍ഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണ്. ഉത്തർപ്രദേശിലെ അമേഠി സ്വദേശിയായ സഞ്ജയ് സിങ് അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ്. അമേഠി രാജകുടുംബാംഗമായ സഞ്ജയ്, രാജീവ് ഗാന്ധിയുടെയും സഞ്ജയ്ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്നു. 84–ൽ കോൺഗ്രസിൽ ചേർന്ന സിങ് 88ൽ വിപി സിങിനൊപ്പം പാർട്ടി വിട്ടിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്നു. 2003ലാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. 98–ൽ ബിജെപി ടിക്കറ്റിൽ അമേഠിയിൽ നിന്നു ജയിച്ചിട്ടുണ്ട്. ’89–ൽ രാജീവ് ഗാന്ധിയോടും ’99ൽ സോണിയ ഗാന്ധിയോടും തോറ്റു.
Post Your Comments