സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി(സി-മെറ്റ്)യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളായ സിമെറ്റ് ഉദുമ (കാസർഗോഡ് ജില്ല), മലമ്പുഴ (പാലക്കാട് ജില്ല) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ(നഴ്‌സിംഗ്) തസ്തികകളിലെ ഒഴിവുകളിൽ വാക് ഇൻ ഇന്റർവ്യു നടത്തും. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. ഇന്റർവ്യൂവിന് പങ്കെടുക്കാൻ താൽപര്യമുള്ളവർ ആഗസ്റ്റ് 13 ന് രാവിലെ 9.30 നും 11.30 നും ഇടയിൽ ടി.സി.നമ്പർ 27/43, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം വിലാസത്തിലെ സി-മെറ്റ് ഡയറക്ടറേറ്റിൽ ഹാജരാകണം. നിശ്ചിത സമയം കഴിഞ്ഞ് വരുന്നവരെ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കില്ല.
യോഗ്യത: എം.എസ്.സി നഴ്‌സിംഗ് ജയം. ശമ്പളം 21,600 രൂപ. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, ജനന തിയതി, സ്വഭാവം, ഒരു വർഷത്തിനുള്ളിൽ ലഭിച്ച പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ(ജി.എൻ.എം, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്), അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ(എം.എസ്.സി നഴ്‌സിംഗ്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ഒരു പകർപ്പും സഹിതം സി-മെറ്റ് ഡയറക്ടറേറ്റിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.simet.in, 0471-2743090.
Post Your Comments