Latest NewsIndia

ബംഗാളില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം

അലിപൂര്‍ദ്വാര്‍: ബംഗാളില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി വയോധികന്‍ മരിച്ചു. ഗോദിയാനി പൂര്‍വ ഗ്രാമത്തിലെ 64കാരനായ അമാനുള്ളയെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആളാണെന്ന് കരുതിയാണ് ആള്‍ക്കൂട്ടം താസാടീ തേയിലതോട്ടത്തില്‍ വെച്ച് ഇയാളെ തല്ലിക്കൊന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംശയാസ്പദമായി ചുറ്റിത്തിരിയുന്നു എന്ന് ആരോപിച്ചാണ് 250ഓളം പേരടങ്ങുന്ന സംഘം ഇയാളെ അടിച്ചും തൊഴിച്ചും പരിക്കേല്‍പ്പിച്ചത്. ഇയാളെ ബിര്‍പാര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാന സംഭവത്തില്‍ കഴിഞ്ഞയാഴ്ച ഇതേ ജില്ലയില്‍ 2 പേരെ മര്‍ദിച്ച് അവശരാക്കിയിരുന്നു.

അതേസമയം, ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കഴിഞ്ഞ ദിവസം റിട്ടയേര്‍ഡ് കരസേന ക്യാപ്റ്റനെ ഒരുസംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമിച്ചത് മേഖലയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button