തിരുവനന്തപുരം : ജോലിസമയത്ത് മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്ന ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയുണ്ടാകുമെന്നും ഇതു കണ്ടില്ലെന്നു നടക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജോലി ചെയ്യാതെ മാറിനില്‍ക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കും. മുന്നില്‍ വരുന്ന ഫയലുകളില്‍ അനാവശ്യമായി എതിര്‍പ്പ് രേഖപ്പെടുത്തുന്ന രീതി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലപ്പോഴും ഉദ്യോഗസ്ഥര്‍ തോന്നിയപടി കാര്യങ്ങള്‍ നടത്തുന്നതും അവസാനിപ്പിക്കണം.
എല്ലാ വകുപ്പുകളുമായി ചര്‍ച്ച നടത്തിയാല്‍ ഫയല്‍നീക്കം എളുപ്പമാകും. ഈ സംസ്‌കാരം വികസിപ്പിച്ചെടുക്കാന്‍ കഴിയാത്തതാണ് സെക്രട്ടേറിയറ്റിന്റെ ഏറ്റവും വലിയ പോരായ്മ. സാധാരണക്കാരന് എന്തു നേട്ടമുണ്ടാകും എന്നതു കണക്കിലെടുത്തുവേണം നയപരമായ തീരുമാനം കൈക്കൊള്ളാന്‍.
പൊതുജനങ്ങളുടെ സന്ദര്‍ശന സമയത്ത് ഉദ്യോഗസ്ഥര്‍ സീറ്റിലുണ്ടാകണം. പൊതുജനങ്ങളോട് നല്ല സമീപനം കാഴിചവെ്കകാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതുണ്ട്. ഫയലുകള്‍ പരമാവധി മലയാളത്തില്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments