മുംബൈ : ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി. രക്തസാമ്പിൾ കലീനയിലെ ഫോറൻസിക് ലാബിൽ നൽകി. ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഓഷിവാര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെ കോടതി ഡി.എന്‍.എ പരിശോധനയ്‌ക്കായി രക്തസാമ്ബിളുകള്‍ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.
കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന ആവശ്യമാണെന്നായിരുന്നു പോലീസിന്റെ വാദം. ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രക്തസാമ്പിള്‍ നല്‍കാന്‍ ബിനോയ് വിസമ്മതിച്ചെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്ബിള്‍ നല്‍കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ പരിശോധനാഫലം ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചത്.
Post Your Comments