KeralaLatest News

ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ്: സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാരിനെതിരെയുള്ള തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇത് കേരളത്തിനാകെ അപമാനകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ വിധി അനുസരിക്കാന്‍ തയ്യാറാകണമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസ് ഐ.പി.എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ ഉത്തരവിറക്കിയത്. ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോയിരുന്ന സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്. തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ട്രിബൂണല്‍ ഉത്തരവില്‍ പറയുന്നു.

അതേസമയം, ഇത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button