തിരുവനന്തപുരം: ജയില്‍ മാറ്റം ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയകേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. അസുഖങ്ങള്‍ പടരുന്നു എന്ന വിചിത്ര വാദം ഉന്നയിച്ചാണ് ഒന്നാം പ്രതി ശിവരഞ്ജിത്ത് ഉള്‍പ്പടെ ആറ് പ്രതികള്‍ ജയില്‍ മാറ്റത്തിനായി കോടതിയെ സമീപിച്ചത്. ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ പ്രതികളുടെ ആവശ്യം അസാധാരണമാണെന്ന് കോടതി വിലയിരുത്തി. അസുഖം വന്നാല്‍ ജയില്‍ അധികൃതര്‍ നോക്കിക്കൊള്ളുമെന്ന് കോടതി വ്യക്തമാക്കി.
ജൂലൈ 12 നാണ് എസ്.എഫ്.ഐക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ അഖിലിന് കുത്തേറ്റത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രതികളെ പോലീസ് പിടികൂടി. അഖിലിനെ കുത്തിയ കത്തിയും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കുത്തിയതെന്ന് അഖില്‍ മൊഴി നല്‍കിയിരുന്നു. പ്രതികളുടെ റിമാന്റ് കാലാവധി അടുത്തമാസം 12 വരെ നീട്ടിയിട്ടുണ്ട്.
Post Your Comments