തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളെ പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടിനു സഹായിച്ചവരിൽ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികളും പൊലീസ് ക്യാമ്പിലെ ജീവനക്കാരനും.
ഇവരാണ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ ശിവരഞ്ജിത്തിനും പ്രണവിനും പരീക്ഷാ സമയത്ത് എസ്എംഎസുകൾ അയച്ചതെന്ന് പിഎസ്‌സി വിജിലൻസിന് വ്യക്തമായി. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ശിവരഞ്ജിത്തും പ്രണവും ക്രമക്കേട് നടത്തിയെന്ന് പി.എസ്.സി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.
പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പ്രണവിന്റെ ഫോണിലേക്ക് എസ്എംഎസ് അയച്ചിരിക്കുന്നത് കല്ലറ സ്വദേശി ഗോകുൽ ആണ്. ഇയാൾ പേരൂർക്കട എസ്എപി ക്യാമ്പിലെ ജീവനക്കാരനാണ്. പരീക്ഷാ സമയത്ത് രണ്ടു നമ്പറുകളിൽ നിന്ന് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 എസ്.എം.എസുകളും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പരുകളിൽ നിന്ന് 78 എസ്എംഎസും വന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ പിഎസ്‌സി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൽ ശിവരഞ്ജിത്തിന് എസ്എംഎസ് അയച്ചവരിൽ ഒരാൾ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായ അർജുൻ ആണെന്ന് വിജിലൻസ് തിരിച്ചറിഞ്ഞു.
Post Your Comments