Latest NewsIndia

സ്ത്രീ വിരുദ്ധ പരാമര്‍ശം; അസംഖാന്‍ സഭയില്‍ മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാന്‍ സഭയില്‍ മാപ്പ് പറഞ്ഞു. മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്പി എംപി ആസം ഖാന്‍ വിവാദമായ പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു ആസം ഖാന്‍ പറഞ്ഞത്.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ നിരവധി പേര്‍ ആസംഖാനെതിരെ രംഗത്തെത്തി. അസംഖാന്‍ രാജ്യത്തെ ഒരോ സ്ത്രീകളെയുമാണ് അവഹേളിച്ചതെന്നും മാപ്പ് നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി രമാദേവിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ രമാദേവിയെ അപമാനിക്കനാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് അസംഖാന്‍ പറഞ്ഞു.
ഏതേ സമയം മാപ്പപേക്ഷ സ്വീരിക്കില്ലെന്ന് രമാദേവി വ്യക്തമാക്കി. അസംഖാന്‍ പറയുന്നതെന്തും കേള്‍ക്കാന്‍ വേണ്ടിയല്ല താനിവിടെ ഇരിക്കുന്നതെന്നും രമാദേവി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button