രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി.ജെ.പിയുമായി ബന്ധിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയുടെ വനിതാ എം.പി രംഗത്ത്. ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള എം.പി സുനിത ദഗ്ഗലാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കാത്ത കേരളത്തിലും ബംഗാളിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് സുനിത ദഗ്ഗല്‍ പറഞ്ഞു. വളരെ പെട്ടെന്ന് സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ ഒന്നാണ് അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ സുനിത രാജിവച്ചതിന് ശേഷം 2014ലാണ് ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. സാമുദായിക ഐക്യത്തിന് തടസം സൃഷ്ടിക്കുന്നതും അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതും ഭരിക്കുന്ന ബി.ജെ.പിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് സുനിത ആരോപിച്ചു. ഭരണകക്ഷിയായ ബിജെപി സാമുദായിക ഐക്യത്തിന് വിഘാതം സൃഷ്ടിക്കുകയും അസഹിഷ്ണുത വളര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.
ലോക്സഭയിലെ വനിതാ എം പിമാരുടെ പ്രാതിനിധ്യത്തില്‍ വര്‍ധനയുണ്ടാവാന്‍ വലിയൊരളവില്‍ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി വനിതാ എം പിമാരാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് കാരണം പ്രധാനമന്ത്രി മോദിയും ബി ജെ പിയുമാണ്. അവര്‍ ഒരുപാട് സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്കി. ലോക്സഭയിലെ 78 വനിതകളില്‍ 41 പേരും ബി ജെ പിയില്‍നിന്നാണ്. ഹരിയാണയില്‍നിന്നുള്ള ഏകവനിതാ എം പി കൂടിയായ സുനിത കൂട്ടിച്ചേര്‍ത്തു.
Post Your Comments