UAELatest News

രണ്ടാഴ്ചക്കിടയില്‍ ഏഴായിരം കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഈ രാജ്യം

മക്ക: രണ്ടാഴ്ചക്കിടയില്‍ ഏഴായിരം കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സൗദി. മൊത്തം 7162 കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി സൗദി വ്യവസായ നിക്ഷേപ മന്ത്രാലയം വൃക്തമാക്കി.

ജിദ്ദ, തായിഫ്, മക്ക, മദീന, എന്നീ നഗരങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹജ്ജ് സീസണ്‍ ആയതിനാല്‍ ഹാജിമാരാരെ ലക്ഷൃമിട്ട് വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുകയായിരുന്നു പരിശോധനയുടെ പ്രധാന ഉദ്ദേശ്യം.

ഇന്ധന സ്റ്റേഷനുകള്‍, വാഹനങ്ങളുടെ ടയര്‍ വില്‍ക്കുന്ന ഷോപ്പുകള്‍ പലചരക്ക് കച്ചവട സ്ഥാപനങ്ങള്‍, സ്വര്‍ണക്കടകള്‍, ഫാക്ടറികള്‍, വിലപിടിപ്പുള്ള മറ്റ് ആഭരണങ്ങളുടെ ഷോപ്പുകള്‍ എന്നിവയിലാണ് കൂടുതലായും പരിശോധന നടത്തിയതെന്ന് വ്യവസായ നിക്ഷേപ മന്ത്രാലയം വൃക്തമാക്കി. ഹാജിമാര്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യ സാധനങ്ങളുടേയും മതിയായ സ്റ്റോക്കുകളുണ്ടോ എന്നു ബോധ്യപ്പെടുന്നതിനായി മന്ത്രാലയ പ്രതിനിധികള്‍ മക്കയിലെയും മദീനയിലെയും കൂടാതെ മക്ക മദീന റോഡുകളിലെ വിശ്രമ കേന്ദ്രങ്ങളിലെയും കച്ചവട സ്ഥാപനങ്ങള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയില്‍ പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button