മുംബൈ: പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടിയായി ബോംബെ ഹൈക്കോടതി. ഡിഎന്‍എ പരിശോധനയ്ക്കുള്ള രക്ത സാമ്പിള്‍ നാളെ നല്‍കണമെന്നാണ് ബോംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഡിഎന്‍എ പരിശോധന നാളെ നടത്തണമെന്നും പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. മുദ്ര വെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് പരിശോധന ഫലം നല്‍കേണ്ടത്.
അതേസമയം, ബിനോയ് കോടിയേരിക്കെതിരായ കൂടുതല്‍ തെളിവുകള്‍ യുവതി കോടതിയില്‍ ഹാജരാക്കി. ബിനോയിയും കുട്ടിയും ഒന്നിച്ചുളള ഫോട്ടോയും ഇതില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളാണ് യുവതി തെളിവായി സമര്‍പ്പിച്ചിരിക്കുന്നത്.
പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കോടിയേരി രക്ത സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് കോടിയേരി ഹര്‍ജിയില്‍ ആരോപിക്കുന്നത്. യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും മൊഴികളിലെ വൈരുദ്ധ്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. കേസില്‍ മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Post Your Comments