തിരുവനന്തപുരം : സിനിമാ മേഖലയും വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭീഷണിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സംവിധായകന് അടൂര്‍ ബാലകൃഷ്ണന് പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറെ കാലമായി ചലച്ചിത്രകലാരംഗത്ത് വര്‍ഗീയതയുടെ വിദ്വേഷം പകര്‍ത്താനുള്ള ശ്രമം ദേശീയതലത്തില്‍ ശക്തിപ്പെട്ടു വരുന്നു. ചലച്ചിത്ര കലാകാരന്മാര് ഗുരുവായി കരുതുന്ന ദിലീപ് കുമാറിന് പോലും അസഹിഷ്ണുത നിറഞ്ഞ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭീഷണി നേരിടേണ്ടിവന്നു. ഷബാന ആസ്മി, അനന്ദ് പട്വര്ധന്, കമല്‍ ഹാസന്, ദീപ മേത്ത എന്നീ വിഖ്യാതരായ ഒട്ടവനധി ചലച്ചിത്രകലാപ്രതിഭകള്‍ക്ക് നേരെ ആക്രണമോ ഭീഷണിയോ ഉണ്ടായി.
ഇത്തരത്തില്‍ കലാകാരന്മാരെ നിശബ്ദരാക്കാനുള്ള അര്‍ധഫാസിസ്റ്റ് സ്വഭാവത്തിലുള്ള പൊതുവായ നീക്കങ്ങളുടെ ഭാഗമായി വേണം കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന് നേരെയുണ്ടായ ഭീഷണിയെ കാണാന്‍. ഞങ്ങള്‍ പറയുന്നത് അനുസരിക്കുന്നില്ലെങ്കില്‍ ചന്ദ്രനില്‍ പോയ്ക്കൊള്ളൂ എന്നാണ് അസഹിഷ്ണുതയുടെ ശക്തികള്‍ പറഞ്ഞത്. ഈ ഭീഷണി കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല’ മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യക്കും ലോകത്തിനും കേരളം നല്കിയ ചലച്ചിത്ര സംഭാവനയാണ് അടൂര്‍ ഗോപാലകൃഷ്ണന്. ഫാല്‍കെ അവാര്‍ഡ് അടക്കം നേടിയ പ്രശസ്തനായ കലാകാരനെ ആക്ഷേപിക്കുന്നതിലൂടെ വര്‍ഗീയ ശക്തിയുടെ വക്താക്കള്‍ തങ്ങളുടെ സംസ്ക്കാര രാഹിത്യമാണ് വെളിവാക്കുന്നത്. നിര്‍ഭയമായി അഭിപ്രായം പറയുന്നവര്‍ ഒഴിവായി കിട്ടിയാല്‍ മാത്രമേ തങ്ങള്‍ക്ക് തങ്ങളുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്ന ഭീരുത്വമാണ് ഇവര്‍ വെളിവാകുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങളെ കേരളവും കേരള ജനതയും സര്‍ക്കാരും എല്ലാ നിലയ്ക്കും സംരക്ഷിക്കുമെന്നും അവര്‍ക്ക് സ്വതന്ത്രവും ഭയരഹിതവുമായി രീതിയില്‍ തുടര്‍ന്നും സംഭാവനകള്‍ നല്‍കാനുള്ള അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments