Latest NewsCricketSports

ഓവർത്രോ വിവാദം; ഐസിസിയുടെ പിന്തുണ ധർമസേനക്ക്

ലണ്ടൻ: ഓവർത്രോ വിവാദത്തിൽ ഐസിസിയുടെ പിന്തുണ അമ്പയർ കുമാര ധർമസേനയ്ക്ക്. ലോകകപ്പ് ഫൈനലിലെ അവസാന ഓവറിലെ ഓവർ ത്രോയിൽ ഇംഗ്ലണ്ടിന് 6 റൺസ് അനുവദിച്ച അമ്പയർ കുമാര ധർമസേനയുടെ തീരുമാനം ശരിയാണെന്ന് ഐ.സി.സി വിലയിരുത്തി.

തീരുമാനം എടുക്കുമ്പോൾ ധർമസേന ശരിയായ പ്രക്രിയയിലൂടെയാണ് തീരുമാനങ്ങൾ എടുത്തതെന്നായിരുന്നു ഐസിസിയുടെ വിശദീകരണം. ഐ.സി.സി ജനറൽ മാനേജർ ജെഫ് അലഡൈസ് ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മത്സരത്തിലെ സ്ഥിതിഗതികൾ അമ്പയർമാരെ അത് തേർഡ് അമ്പയർക്ക് വിടുന്നതിന് അനുവദിച്ചില്ലെന്നും മാച്ച് റഫറിക്ക് ഇതിൽ ഇടപെടാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ സംയുകത ജേതാക്കളെ പ്രഖ്യാപിക്കുന്നതിന് ഐ.സി.സിക്ക് യോജിപ്പില്ലെന്നും കഴിഞ്ഞ മൂന്ന് ലോകകകപ്പുകളിലും സൂപ്പർ ഓവർ സംവിധാനം വിജയികളെ കണ്ടെത്താൻ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button