
കോഴിക്കോട് : ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.കോഴിക്കോട് ഫറോക്കിലാണ് സംഭവം. ബേപ്പൂർ സ്വദേശി അബ്‌ദുൾ ഗഫൂർ,തിരൂരങ്ങാടി സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്.
അതേസമയം നിറവും രൂപവും മാറ്റി അച്ചാർ പാക്കറ്റുകളുടെ രൂപത്തിലാക്കി ഗൾഫ് രാജ്യങ്ങളിലേക്കു കടത്താൻ എത്തിച്ച എട്ടു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ വാളയാറിൽ എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തൃശൂർ കുന്നംകുളം പന്നിത്തടം സ്വദേശികളായ അൻഷാസ് (37), മുഹമ്മദ് ഷെറീഫ് (31) എന്നിവരെയാണു കാറിൽ രഹസ്യ അറയ്ക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
Post Your Comments