NewsIndia

കർണാടകക്ക് ശേഷം അടുത്ത ലക്ഷ്യം മധ്യപ്രദേശും, രാജസ്ഥാനും; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: കർണാടകയിലെ ജെ.ഡി.എസ്- കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയതുപോലെ അടുത്ത ലക്ഷ്യം മധ്യപ്രദേശിലെയും, രാജസ്ഥാനിലെയും സർക്കാരുകളെ താഴെയിറക്കുകയാണെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെ വെളിപ്പെടുത്തി.

രാജസ്ഥാനിലെ നിരവധി കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിക്ക് പിന്തുണ നൽകാൻ തയ്യാറാണെന്ന് രാംദാസ് അത്തേവാല പറഞ്ഞു. രാജസ്ഥാനെ കൂടാതെ മദ്ധ്യപ്രദേശിലും സമാനമായ സ്ഥിതിയാണെന്നും രാംദാസ് അത്തേവാല പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ് അംഗങ്ങൾ രാജിവെച്ചതോടെയാണ് ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ വഴിയൊരുങ്ങിയത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം എന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിച്ചത്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കുന്നു. ഈ ആഗ്രഹം രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ജനങ്ങൾക്കുമുണ്ട്. കോൺഗ്രസ് എം.എൽ.എമാർക്കുമുണ്ട്. അവർ ഉടൻ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button