കരീബിയ: ഹണിമൂണ്‍ ആഘോഷത്തിനിടെ കൊക്കയിൽ വീണ ഭര്‍ത്താവിനെ രക്ഷിച്ച് ഭാര്യ. കരീബിയന്‍ ദ്വീപായ സെന്റ് കിറ്റ്സിലാണ് സംഭവം. നവദമ്പതികളായ ക്ലേയും അക്കൈമിയുമാണ് ഹണിമൂൺ ആഘോഷിക്കാൻ മൗണ്ട് ലിയാമുയിഗ എന്ന അഗ്നിപര്‍വ്വതത്തിന് സമീപം എത്തിയത്. കാല്‍നടയാത്രയ്ക്കിടെ അഗാധ ഗര്‍ത്തത്തിലേക്ക് ക്ലേ വീണുപോകുകയായിരുന്നു. എന്നാല്‍ ധൈര്യം കൈവിടാതെ താഴേക്ക് ഇറങ്ങിയ അക്കൈമി ക്ലേയെ രക്ഷിക്കുകയായിരുന്നു. അഗ്നി പര്വ്വതത്തിനുള്ളിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവെയാണ് കാല്‍വഴുതി ഗര്‍ത്തത്തിലേക്ക് ക്ലേ പതിച്ചത്. നിലവിളി കേട്ട് താഴേക്ക് പിടിച്ചിറങ്ങിയ അക്കൈമി, ക്ലേ വീണുകിടക്കുന്നയിടത്തേക്ക് എത്തുകയും മൂന്ന് മണിക്കൂറെടുത്ത് രക്ഷപെടുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ക്ലേയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി.
Post Your Comments