മുംബൈ: ഇലക്ട്രിക് സ്കൂട്ടർ നിര്‍മാതാക്കളായ ടെക്കോ ഇലക്ട്രാ മൂന്ന് സ്‌കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ പുതിയ മൂന്ന് ഇലക്ട്രിക് മോഡലുകൾ വാഹനലോകത്ത് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. നിയോ, റാപ്ടര്‍, എമേര്‍ജ് എന്നീ മൂന്ന് പേരിലാണ് പുതിയ മൂന്ന് സ്‌കൂട്ടറുകൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
നിയോയില്‍ സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണുള്ളത്. 43,967 രൂപയാണ് നിയോയുടെ വില. മൂന്ന് മോഡലുകളിൽ ഏറ്റവും വില കുറവ് നിയോക്കാണ്. 12v 20Ah ലെഡ് ആസിഡ് ബാറ്ററി ആണ് നിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാൻ കഴിയും.
റാപ്റ്ററിൽ മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ഒരുക്കിയിരിക്കുന്നത്. 60,771 രൂപയും എമേര്‍ജിൻറെ വില വരുന്നത്. റാപ്റ്ററില്‍ 12v 32Ah ലെഡ് ആസിഡ് ബാറ്ററിയാണ് ഉള്ളത്. ഇത് ചാർജി ചെയ്യാനും 5-7 മണിക്കൂർ എടുക്കും.
മൂന്നിലും ഏറ്റവും ടോപ് ഏൻഡ് മോഡൽ ആണ് എമേര്‍ജ്. ഇതിലും മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ഒരുക്കിയിരിക്കുന്നത്. 72,247 രൂപയാണ് എമേർജിന്റെ വില. 48v 28 Ah ലിഥിയം അയേണ്‍ ബാറ്ററിയാണ് എമേർജിൽ ഉള്ളത്. എമേർജിൽ 4-5 മണിക്കൂര്‍ മതിയാകും ബാറ്ററി ചാർജ് അകാൻ.
Post Your Comments