ചാലക്കുടി: വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യുടെ മാര്‍ച്ച്. സ്ത്രീത്വത്തെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിന് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ നിലപാട്. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്തിന്റെ രാജി ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കാടുകുറ്റിയിലെ സാമൂഹികപ്രവര്‍ത്തകരുടെ ‘മിണ്ടാനും പറയാനും’ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്. എന്നാൽ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റുമായി അടുപ്പമുള്ളവരുടെ പ്രതികരണം. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments