
മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ ടിക് ടോക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിന്റെ റീമിക്സ് ആയ ‘ചെട്ടിക്കുളങ്ങര ഭരണിനാളിൽ’ എന്ന ഗാനത്തിനു വ്യായാമത്തിനിടെയാണ് സേവാഗ് ചുവടുവെച്ചത്. അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യിലെതാണു ഗാനം. സേവാഗിന്റെ ഈ വിഡിയോ മോഹൻലാൽ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. നേരത്തെ രജനീകാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഊഞ്ഞാലാടുന്ന സേവാഗിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
Post Your Comments