തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനു കേരളത്തിന്റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടൂരിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയം രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നതാണ്. എന്നാല്‍ കേരളത്തില്‍ അത് നടപ്പാക്കാൻ കഴിയില്ല. അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടൂരിനെതിരായ നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്കുന്നത് കാണാൻ കഴിഞ്ഞതാണ്. കേരളത്തിന്റെ പിന്തുണ അടൂരിനുണ്ടെന്നും ആ പിന്തുണ ഉറപ്പുനല്‍കാനാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments