കണ്ണൂര്‍: എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റുവെന്നതിന് വേറെ തെളിവൊന്നും വേണ്ടെന്നും അദ്ദേഹത്തിന്‍റെ പരിക്ക് താന്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ മകന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പില്‍ ഇടപെടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇത്രകാലം ഇല്ലാതിരുന്ന ആരോപണം ഇപ്പോള്‍ വരുന്നതിന് പിന്നില്‍ മറ്റ് ചില കാരണങ്ങൾ ആണെന്നും കാനം രാജേന്ദ്രൻ പറയുകയുണ്ടായി.
Post Your Comments