കണ്ണൂർ: “സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.പി.എമ്മിന്റെ തടവിലാണോ?’ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘താൻ ആരുടേയും തടവറയിലല്ലെന്ന്’ മറുപടി പറഞ്ഞ് നിലപാട് വ്യകത്മാക്കിയിരിക്കുകയാണ് കാനം.തനിക്ക് നേരെയുള്ള വ്യക്തിപരമായ ആരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
എൽദോ എബ്രാഹം എം.എൽ.എയെ പൊലീസ് മർദിച്ചു എന്നത് വ്യക്തമാണ്. അതിന് വേറെ തെളിവുകളുടെ ആവശ്യമില്ലെന്നും കാനം പറഞ്ഞു. എൽദോ എബ്രാഹം എം.എൽ.എയെ സന്ദർശിച്ച ശേഷമാണ് കാനത്തിന്റ പ്രതികരണം.
പൊലീസ് ഉദ്യോഗസ്ഥനല്ല അന്വേഷണം നടത്തുന്നത്. കളക്ടറാണ്. മറ്റു നടപടികളും പ്രതികരണങ്ങളും കളക്ടറുടെ റിപ്പോർട്ട് വന്നതിന് ശേഷമെ ഉണ്ടാകൂ. തനിക്ക് മകനുണ്ടായതും അവന് പ്രായപൂർത്തിയായതും ഇപ്പോഴല്ല. ഇതുവരെയില്ലാത്ത ആരോപണങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടാകുമെന്നും കാനം വ്യക്തമാക്കി. മകൻ അഴിമതി നടത്തിയെന്നും അതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിംഗാണ് തന്റെ മൗനങ്ങൾക്ക് പിന്നിലെന്നുമുള്ള ആരോണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ വയസാം കാലത്ത് തന്നെ ആരാണ് ബ്ലാക്‌മെയിൽ ചെയ്യാനുള്ളതെന്നും കാനം ചോദിച്ചു.
Post Your Comments