NewsGulf

പതിനാറുകാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; നാളുകള്‍ക്ക് ശേഷം നടന്ന ക്രൂരത വെളിപ്പെടുത്തി വിദ്യാര്‍ഥി

ദുബായ്: പതിനാറു വയസ്സുള്ള വിദ്യാര്‍ഥിയെ അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമായി പീഡിപ്പിച്ചതായി പരാതി. കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയില്‍. ദുബായ് അല്‍ ഖാസിസിലെ ഒരു വില്ലയില്‍ ആണ് സംഭവം നടന്നത്. പ്രതികളില്‍ ഒരാളെ പരിചയമുണ്ടെന്നും സ്‌പോര്‍ട് ക്ലബില്‍ വച്ചാണ് പരിചയമെന്നും പീഡനത്തിന് ഇരയായ വിദ്യാര്‍ഥി മൊഴി നല്‍കി.

2019 ഏപ്രിലില്‍ സ്‌നാപ് ചാറ്റ് വഴി ഒരു സുഹൃത്തിനെ ഇയാള്‍ പരിചയപ്പെടുത്തുകയും കാറുകളെ കുറിച്ചും ബൈക്കുകളെ കുറിച്ചും സംസാരിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 18നാണ് കൃത്യം നടന്നത്.ഭയന്നുപോയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍, വിദ്യാര്‍ഥിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ സംഭവത്തിന്റെ വിഡിയോ കണ്ടുവെന്ന് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്.

പ്രതികള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആരോടും ഇതു പറയരുതെന്ന് കൂട്ടുകാരനോട് പറഞ്ഞ വിദ്യാര്‍ഥി ഏപ്രില്‍ 23ന് തന്റെ സഹോദരനോട് കാര്യങ്ങള്‍ പറയുകയും ദുബായ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

1925 വയസ്സു വരെ പ്രായമുള്ളവരാണ് കേസിലെ പ്രതികള്‍. ഏപ്രില്‍ 29ന് കേസിലെ പ്രധാന പ്രതിയും സംഭവങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത 19 വയസ്സുകാരനെ പിടികൂടിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേസിലെ മറ്റുപ്രതികളെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്നും പിടികൂടി. ഇവര്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ചുവെന്ന കാര്യം സമ്മതിച്ചു.

‘തന്റെ വീടിനു സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് രാവിലെ കാണാമെന്ന് പ്രതികളില്‍ ഒരാള്‍ പറഞ്ഞു. കാറില്‍ അവരോടൊപ്പം പ്രാതല്‍ കഴിക്കാന്‍ പോയി. എന്നാല്‍, അവരില്‍ ഒരാളുടെ കൈവശം കത്തിയുണ്ടായിരുന്നു. കാര്‍ ഒരു വീടിനു മുന്നില്‍ നിര്‍ത്തുകയും തന്നെ മുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

കത്തി കാണിച്ച് പേടിപ്പിച്ച ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നു’വിദ്യാര്‍ഥി കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് മറ്റു പ്രതികളും തന്നെ പീഡിപ്പിച്ചുവെന്ന് പതിനാറുകാരന്‍ പറയുന്നു. സംഭവത്തിനുശേഷം വിദ്യാര്‍ഥിയെ പ്രതികള്‍ തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. കേസില്‍ വാദം ഓഗസ്റ്റ് നാലിന് വീണ്ടും നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button