ന്യൂഡല്‍ഹി: ബി.ജെ.പി. എം.പി. രമാദേവിക്കെതിരെ സമാജ് വാദി പാര്‍ട്ടി എം.പി. അസം ഖാന് നടത്തിയ പരാമര്‍ശത്തില്‍ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍. നടപടി ആവശ്യപ്പെട്ട് ഭരണപ്രതിപക്ഷ വനിതാ എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയാണ് തീരുമാനം എടുത്തതെന്നും മോശം പരാമര്‍ശത്തില്‍ അസം ഖാന് മാപ്പ് പറയണമെന്നും സ്പീക്കര്‍ പറഞ്ഞു.
മുത്തലാഖ് ബില്ലില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ സഭ നിയന്ത്രിച്ചിരുന്ന രമാദേവിക്കെതിരെ അസം ഖാന് വിവാദ പരാമര്‍ശം നടത്തിയെന്നാണ് പരാതി. അസം ഖാന്റെ പരാമര്‍ശം ശരിയല്ലെന്നും അദ്ദേഹം മാപ്പുപറയണമെന്നും ബി.ജെ.പി. എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. ്സ്പീക്കര് ഓം ബിര്‍ളയുടെ അഭാവത്തില്‍ മുതിര്‍ന്ന എം.പി. രമാദേവിയാണ് സഭ നിയന്ത്രിച്ചിരുന്നത്. ഇതിനിടെ അസം ഖാന് മുത്തലാഖ് ബില്ലില്‍ സംസാരിക്കാന്‍ തുടങ്ങി. ചിലര്‍ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. അതിനിടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. എന്നാല്‍, അത്തരത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും രമാദേവി പറഞ്ഞു. ഇതോടെ നിങ്ങളെ ഞാന്‍ വളരേയേറെ ബഹുമാനിക്കുന്നുണ്ടെന്നും നിങ്ങള്‍ എനിക്കൊരു സഹോദരിയെപ്പോലെയാണെന്നും അസം ഖാന് മറുപടി നല്‍കിയിരുന്നു. എന്നാല്‍, അസം ഖാന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.
Post Your Comments