തിരുവനന്തപുരം : അമ്പൂരിയില്‍ സൈനികൻ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ രാഖിയുടെതെന്ന് അച്ഛൻ സ്ഥിരീകരിച്ചു. ജൂൺ 21 ന് നെയ്യാറ്റിൻകര ബസ്‌സ്റ്റാന്റിൽ എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കൊലപാതകം മൂന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയായ സൈനികൻ അഖില്‍ വയ്ക്കുന്ന പുതിയ വീട് കാണിക്കാമെന്ന പേരില്‍ രാഖിയെ കാറില്‍ വിളിച്ച് കയറ്റിയ ശേഷം കഴുത്ത് ഞെരിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കി. മൃതദേഹം അഴുകുമ്പോള്‍ ദുര്‍ഗന്ധം വമിക്കാതിരിക്കാനായി ഉപ്പ് നിറച്ചാണ് കുഴിയില്‍ തള്ളിയത്.
അതേസമയം രാഹുലിനെ അറസ്റ്റ് ചെയ്യാനായി കേരളാ പോലീസ് ഡൽഹിയിലേക്ക് തിരിച്ചു.
ജൂണ്‍ 21ന് കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം വൈകിട്ട് അഞ്ച് മണിയോടെ നെയ്യാറ്റിന്‍കരയിലെത്തി. സഹോദരന്‍ രാഹുലിനും സുഹൃത്ത് ആദര്‍ശിനുമൊപ്പം അഖില്‍ അവിടെ കാറില്‍ കാത്ത് നിന്നു. അഖില്‍ പുതിയതായി നിര്‍മിക്കുന്ന വീട് കാണിക്കാനെന്ന പേരിലാണ് അമ്പൂരിയിലേക്ക് യാത്ര തുടങ്ങിയത്. കാറിന്റെ മുന്‍സീറ്റിലായിരുന്നു രാഖി കയറിയത്. അമ്പൂരില്‍ ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ പിന്നില്‍ നിന്ന് കാറിന്റെ സീറ്റിനോട് ചേര്‍ത്ത് രാഖിയുടെ കഴുത്ത് ഞെരിച്ചു.
മരിക്കാറായ രാഖിയെ അഖിൽ തന്റെ വീട്ടുവളപ്പിൽ കൊണ്ടുവന്ന് വീണ്ടും ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി കുഴിച്ചുമൂടി. തുടർന്ന് വസ്ത്രം കത്തിക്കുകയും മൃതദേഹത്തിൽ ഉപ്പ് വിതറുകയും ചെയ്‌തു.
Post Your Comments