നോയിഡ മെട്രോ റെയിലില്‍ തൊഴിലവസരം. സ്റ്റേഷന്‍ കണ്‍ട്രോളര്‍/ട്രെയിന്‍ ഓപ്പറേറ്റര്‍ 9, കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്റ് 16, ജൂനിയര്‍ എന്‍ജിനീയര്‍ 35 (ഇലക്ട്രിക്കല്‍ 12, മെക്കാനിക്കല്‍ 4, ഇലക്ട്രോണിക്സ് 15, സിവില്‍ 4), മെയിന്റെയ്നര്‍ 135 (ഫിറ്റര്‍ 9, ഇലക്ട്രീഷ്യന്‍ 29, ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക് 90, റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി മെക്കാനിക് 7), ഓഫീസ് അസിസ്റ്റന്റ് 4 എന്നിങ്ങനെ 199 ഒഴിവുകൾ ആണുള്ളത്. ഇതില്‍ 90 ഒഴിവുകള്‍ മെയിന്റെയ്നര്‍/ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക് തസ്തികയിലാണ്. ഐ.ടി.ഐ./എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ബി.ബി.എ./ബി.കോം./ ബി.സി.എ./സി.എ.ക്കാര്‍ക്കും അപേക്ഷിക്കാൻ സാധിക്കും. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. കരാര്‍ നിയമനമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.nmrcnoida.com/
അവസാന തീയതി : ഓഗസ്റ്റ് 21
Post Your Comments