KeralaLatest NewsIndia

ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം സാമ്പത്തികമായി പിന്നിൽ,സംവരണം വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ

ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയില്‍ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്.

ഇത് പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും തുടര്‍നടപടിയെടുപ്പിക്കാമെന്നും ഉറപ്പുനല്‍കിയെന്നും കോടിയേരി പറഞ്ഞു. ശബരിമല പ്രശ്‌നം വോട്ടുചോര്‍ച്ചയ്ക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് ബോധ്യമായെന്നും കോടിയേരി ബാലകൃഷ്ണന്‍ സമ്മതിക്കുന്നു. വിമര്‍ശനങ്ങള്‍ പരിശോധിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്നും കോടിയേരി ദേശാഭിമാനിയിലെ പ്രതിവാര പംക്തിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ നേട്ടങ്ങളെ മുക്കിക്കളയുന്ന ചില വിവാദങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകുന്നതായും അതു തിരുത്തപ്പെടണമെന്നും നിര്‍ദ്ദേശങ്ങളുണ്ടായി. പൊലീസ് പ്രവര്‍ത്തനങ്ങളില്‍ വേണ്ട ജാഗ്രതയെ പറ്റിയും അഭിപ്രായം ഉയര്‍ന്നു.വോട്ടു ചോര്‍ച്ച ഉണ്ടായതില്‍ ശബരിമല ഒരു ഘടകമാണെന്ന് ചിലര്‍ വെളിപ്പെടുത്തി. ശബരിമല കാരണം വോട്ടു മാറി ചെയ്‌തെന്ന് ചില വീട്ടമ്മമാര്‍ തുറന്നു പറഞ്ഞു. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങള്‍ തേടി സിപിഎം നേതാക്കള്‍ നടത്തുന്ന ഗൃഹസന്ദര്‍ശനത്തില്‍ പൊതുജനത്തില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി മുഖപത്രത്തിലെ കോടിയേരിയുടെ ലേഖനം.

സര്‍ക്കാര്‍ നേട്ടങ്ങളെ മുക്കിക്കളയുന്ന ചില വിവാദങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകുന്നതായും അതു തിരുത്തപ്പെടണമെന്നും നിര്‍ദ്ദേശങ്ങളുണ്ടായി. പൊലീസ് പ്രവര്‍ത്തനങ്ങളില്‍ വേണ്ട ജാഗ്രതയെ പറ്റിയും അഭിപ്രായം ഉയര്‍ന്നു. വോട്ടു ചോര്‍ച്ച ഉണ്ടായതില്‍ ശബരിമല ഒരു ഘടകമാണെന്ന് ചിലര്‍ വെളിപ്പെടുത്തി. ശബരിമല കാരണം വോട്ടു മാറി ചെയ്തെന്ന് ചില വീട്ടമ്മമാര്‍ തുറന്നു പറഞ്ഞു. വനിതാ മതിലിന് ശേഷം രണ്ടു സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറിയത് സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button