ബെംഗളൂരു: കർണാടകയിൽ ബി.എസ് യെദിയൂരപ്പ ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യും.യെദിയൂരപ്പ ഇന്ന് ഗവർണറെ കാണുന്നു.സർക്കാർ ഉണ്ടാക്കാൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കർണാടകത്തിൽ സർക്കാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും യെദിയൂരപ്പയും. ഇന്ന് വൈകിട്ട് ആറുമണിക്കാണ് സത്യപ്രതിജ്ഞ.
നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ട് സ്വതന്ത്രന്മാർ അടക്കം 107 പേരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്. അതേസമയം, മുംബൈയിൽ കഴിയുന്ന വിമത കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാർ ഇന്ന് ബെംഗളൂരുവിൽ മടങ്ങിയെത്തുെമെന്ന് വിവരമുണ്ട്.
Post Your Comments