ന്യൂഡല്‍ഹി: രോഹിത് ശര്‍മ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വിരാട് കോലിയേയും ഭാര്യ അനുഷ്ക ശര്‍മയേയും അണ്‍ഫോളോ ചെയ്തതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ച വിഷയം. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംഭവം.
ഇപ്പോഴിതാ അനുഷ്കയേയും രോഹിത് അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ലോകകപ്പ് സെമിയിലെ തോല്‍വിയെ കുറിച്ച് കോലി പോസ്റ്റിട്ടതിനു പിന്നാലെയാണ് രോഹിത് കോലിയെ അണ്‍ഫോളോ ചെയ്തത്. ലോകകപ്പ് തോല്‍വിക്കു പിന്നാലെ ഡ്രെസിങ് റൂമില്‍ രണ്ടു സീനിയര്‍ താരങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായതായി ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ് ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യങ്ങളെല്ലാം ടീം മാനേജ്മെന്റ് തള്ളിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെ സംബന്ധിച്ച് രോഹിത്തോ കോലിയോ യാതൊരു പ്രതികരണവും നല്‍കിയിരുന്നില്ല.
നേരത്തെ ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.
Post Your Comments