തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘ്പരിവാര്‍ ഭീഷണി നടത്തിയ സംഭവം ലോക്സഭയിൽ. പ്രതിപക്ഷം ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് എംപിമാരായ ബെന്നി ബഹ്നാന്‍, ആന്റോ ആന്റണി എന്നിവരാണ് നോട്ടീസ് നല്‍കിയത്.പദ്മ അവാര്‍ഡ് ജേതാവായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനു നേര്‍ക്ക് ബി.ജെ.പി നേതാവില്‍ നിന്നുണ്ടായ ഭീഷണി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നും,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്,ഇന്‍ഡ്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും, എപ്പോഴും ഉയരും കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു
Post Your Comments