Latest NewsKerala

യുഡിഎഫ് ഉപരോധം ; തലസ്ഥാനം ഗതാഗത കുരുക്കിൽ

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ യുഡിഎഫ് ഉപരോധം.തലസ്ഥാനം ഗതാഗത കുരുക്കിൽ വലയുകയാണ്.ഉപരോധത്തെ തുടർന്ന് മിക്ക റോഡുകളും പോലീസ് അടച്ചു. ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഉപരോധം നടക്കുക.സെക്രട്ടറിയേറ്റിലെ ജീവനക്കാരെപോലും ഐഡികാർഡ് കാണിച്ച ശേഷമാണ് കടത്തിവിടുന്നത്.കാൽനടക്കാരെപ്പോലും കടത്തിവിടുന്നില്ല.

സെക്രട്ടറിയേറ്റിലെ മൂന്ന് ഗേറ്റുകൾക്ക് മുമ്പിലും ഉപരോധം നടക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,ശബരിനാഥ് എംഎൽഎ,അനുപ് ജേക്കബ്, വി. എസ് ശിവകുമാർ,കെ.സി വേണുഗോപാൽ തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്.

സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് പൂർണമായും ഉപരോധിച്ചുകഴിഞ്ഞു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സമരക്കാരുടെ വാഹനങ്ങൾ റോഡിൽ നിരന്നതോടെ കാൽനടക്കാർക്കും ബുദ്ധിമുട്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button