ന്യൂ ഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍. ബില്‍ അവതരണത്തെ പ്രതിപക്ഷം തടഞ്ഞു. മുത്തലാഖ് ബി്ല്‍ സുപ്രീം കോടതി വിധിക്ക് അനുസൃതമെന്ന് കേന്ദ്ര നിയമന്ത്രി പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ വളരെ നിര്‍ണായകമായ ബില്ലുകളാണ് ഇന്ന് പാര്‍ലമെന്റില്‍ എത്തുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുത്തലാഖ് നിരോധന ബില്‍. ഇതോടൊപ്പം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, ഡിഎന്‍എ സാങ്കേതികവിദ്യാ ബില്‍ എന്നിവയും ഇന്ന് ലോക്‌സഭയിലെത്തും. വിവരാവകാശ നിയമ ഭേദഗതി ബില്‍, പാപ്പരത്ത നിയമ ഭേദഗതി ബില്‍ എന്നിവ രാജ്യസഭ പരിഗണിക്കും.
വിവരാവകാശ നിയമഭേദഗതി ബില്ലും മുത്തലാഖ് നിരോധന ബില്ലും ഉള്‍പ്പെടെ 7 പ്രധാനപ്പെട്ട ബില്ലുകള്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
Post Your Comments